Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കരകൗശലവസ്തുക്കൾ നിര്‍മ്മിച്ചു കൊണ്ടിരുന്ന യുവാവ് ഷോക്കേറ്റു മരിച്ചു.

കരകൗശലവസ്തുക്കൾ നിര്‍മ്മിച്ചു കൊണ്ടിരുന്ന യുവാവ് ഷോക്കേറ്റു മരിച്ചു.


ചെങ്ങന്നൂര്‍: കരകൗശലവസ്തു നിര്‍മ്മിച്ചു കൊണ്ടിരിക്കെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ മംഗലം ആശാരിപറമ്പില്‍ വേണുഗോപാല്‍ ആചാരി, ശ്രീധരി ദമ്പതികളുടെ മകന്‍ വിപിന്‍ വേണുഗോപാല്‍ (29) ആണ് മരിച്ചത്. 
        ഇന്ന് രാവിലെ 11.30യോടെ വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെ വൈദ്യുതി ഉപയോഗിച്ച് ജോലി ചെയ്യവേയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുകവസ്തുക്കളും ചെറുശില്‍പ്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. 
        സംസ്‌കാരം നാളെ (16/08/2024) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. സഹോദരങ്ങള്‍ വിഷ്ണു, വീണ.

Post a Comment

0 Comments

Ad Code

Responsive Advertisement