Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് പാരീസ് ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം.

സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് പാരീസ് ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം.


പാരീസ്: സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് പാരീസ് ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം. 100 മീറ്ററിൽ അമേരിക്കൻ താരങ്ങളെ പിന്തള്ളിയ ജൂലിയൻ ആൽഫ്രെഡ് 10.72 സെക്കന്റിൽ ഫിനിഷ് ചെയ്തു. കരീബിയൻ രാജ്യമായ സെൻ്റ് ലൂസിയ താരം ഒളിമ്പിക്‌സിൽ മെഡൽ നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. 
       ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകെറി റിച്ചാർഡ്‌സൻ വെള്ളിയും മെലിസ ജെഫർസൻ വെങ്കലവും നേടി. ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ സെമിഫൈനലിൽ മൽസരിക്കാതെ പിന്മാറിയിരുന്നു.
         അതേസമയം ഒളിംപിക്‌സിലെ വേഗ രാജാവിനെ ഇന്നറിയാം. പുലർച്ചെ 1.20നാണ് ലോകം കാത്തിരിക്കുന്ന പുരുഷൻമാരുടെ നൂറ് മീറ്റർ ഫൈനൽ. അവസാന എട്ടിൽ ഇടംപിടിക്കാനുളള സെമി ഫൈനൽ മത്സരങ്ങൾ രാത്രി 11.35ന് നടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement