Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു.


പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52) ആണ് മരിച്ചത്.
         ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്‍റെ വീട്ടില്‍ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. വീടിന് മുമ്പിലെ കടയില്‍ നാളികേരം ഇറക്കിയ ശേഷം തിരിക്കുകയായിരുന്ന വാന്‍ റോഡിലൂടെ കടന്നു പോയ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് അയ്യൂബ്ഖാന്റെ വീട്ടിലേക്ക് പാഞ്ഞുകയറിയത്. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് ഉബെദുള്ള മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement