Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓടുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ വച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബവും ബന്ധുവും അത്ഭുതകരമായി രക്ഷപ്പെട്ടു. 
         കാറിൽ നിന്ന് പുകയുയരുന്നത് കണ്ട് പുറത്തിറങ്ങാനായതിനാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച കാർ നിമിഷങ്ങൾക്കകം പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങളെ തടഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
          വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിൻ, ബന്ധു ഷബീറലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. വീട്ടിൽ നിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഹിൽടോപ്പിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതോടെ യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. അടുത്തുള്ള വർക്ക് ഷോപ്പിൽ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തിൽ പടർന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് കാറിന്റെ തീ അണച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement