Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു.

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു.

കോട്ടയം: ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു. സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
        ശ്രീനാരായണ ഗുരുദേവൻ 1903ൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലമുരുകൻ്റെ വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം സന്ദർശിച്ചതിന്റെ സ്മരണക്കായി കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവ ർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ സംഘടിപ്പിച്ചു വന്നിരുന്ന മത്സര വള്ളംകളിയും അതിനോടനുബന്ധിച്ച് ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക ഘോഷയാത്രയും
കേരളജനതയുടെ നൊമ്പരമായ വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കാനും സാംസ്കാരിക ഘോഷയാത്രയ്ക്ക് മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും ക്ലബ് യോഗം തീരുമാനിച്ചു. ആഗസ്റ്റ് 20ന് 
ശ്രീനാരായണ ഗുരുദേവന്റെ ജന്മനാളായ ചതയദിനത്തിൽ  ശ്രീകുമാരമംഗലം ക്ഷേത്രം നടത്തി വരുന്ന ആചാരാനുഷ്ഠാനങ്ങളിൽ ക്ലബ് പരിപൂർണ്ണമായും പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ്‌ വി.എസ്. സുഗേഷും ജനറൽ സെക്രട്ടറി എസ്.ഡി. പ്രേംജിയും അറിയിച്ചു. 2018ൽ മഹാപ്രളയത്തിലും 2020-'21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വള്ളംകളി മാറ്റിവച്ചിട്ടുണ്ട്. ഈ വർഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിന് നടത്തുവാനും ക്ലബ് യോഗം തീരുമാനിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement