Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചാവ് കേസിലെ പ്രതി ജയിലിൽ വച്ച് മരിച്ചു.

കഞ്ചാവ് കേസിലെ പ്രതി ജയിലിൽ വച്ച് മരിച്ചു.


കോട്ടയം: നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിൽ ആറു കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്.
         കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ആണ് നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്രനായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്തത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement