Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുപ്രീം കോടതി വിധിക്കെതിരേ വിവിധ ആദിവാസി, ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍.

സുപ്രീം കോടതി വിധിക്കെതിരേ വിവിധ ആദിവാസി, ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍.

കൊച്ചി.: പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി, ദളിത് സംഘടനകള്‍.
         വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത്, ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താല്‍. ഈ മാസം 21നാണ് ഹര്‍ത്താല്‍. സുപ്രീം കോടതി വിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ഹര്‍ത്താലിലൂടെ ആവശ്യപ്പെടുന്നു.
        എന്നാല്‍, ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ദളിത്, ആദിവാസി സ്ത്രീ, പൗരാവകാശ കൂട്ടായ്മ ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹര്‍ത്താലിന് ശേഷം ദേശീയ തലത്തില്‍ ഇടപെടുന്നതിനു വേണ്ടി വിവിധ സംഘടനാ നേത്യത്വത്തില്‍ 24ന് എറണാകുളം അദ്ധ്യാപകഭവനില്‍ ഏകദിന ശില്പശാല നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു.
         ഈ മാസം ആദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement