Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെഹ്രു ട്രോഫി വള്ളംകളി 28ന് നടത്താൻ ആലോചന.

നെഹ്രു ട്രോഫി വള്ളംകളി 28ന് നടത്താൻ ആലോചന.


ആലപ്പുഴ: വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ തുടരവേ, നെഹ്രു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്താൻ ആലോചന. ഓണത്തിന് ശേഷം 28-ാം തീയതി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നല്‍കുന്നുണ്ട്.
           ഭൂരിപക്ഷം വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചിട്ടുണ്ട്. 24 -ാം തീയതി വരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെഹ്രു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരാനും സാധ്യതയുണ്ട്. 
        അതേസമയം, വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബോട്ട് ക്ലബുകള്‍ നെഹ്രു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരില്‍ സംഘാടകർക്കും ക്ലബുകള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണ്ണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയത് എന്നും സംഘാടകർ പറഞ്ഞിരുന്നു. 
          വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. തുടർന്ന് ബേപ്പൂർ വാട്ടർ ഫെസ്റ്റിന് 2.45 കോടി വകയിരുത്തിയത് വളരെ പ്രതിഷേധം ഉയർത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement