Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു.

പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു.


കോട്ടയം: പി.വി. അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കിയേക്കുമെന്നും സൂചനയുണ്ട്.
         രാവിലെ, മുഖ്യമന്ത്രിയും ഡിജിപി എസ്. ദർവേഷ് സാഹിബും കോട്ടയത്തെ നാട്ടകം ഗസ്‌റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
         ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്‌കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement