Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭൂമി- ഭവനരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.

ഭൂമി- ഭവനരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.


തൃശ്ശൂര്‍: തൃശൂർ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 231 ഭൂമി- ഭവനരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭൂമിയില്‍ നിന്ന് 3 സെന്റ് വീതം വിതരണം ചെയ്യുന്നതിന്റെ കൈവശവകാശ രേഖ നല്‍കല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

         സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ലൈഫ് മിഷന്റെ ഭാഗമായാണ് തൃശ്ശൂര്‍ മാറ്റാംപുറത്തുള്ള കോര്‍പ്പറേഷന്‍ ഭൂമിയില്‍ നിന്ന് 3 സെന്റ് വീതം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടു നല്‍കുന്നത്. 231 ഭൂരഹിതര്‍ക്കാണ് ഇത്തരത്തില്‍ ഭൂമി കൈമാറുക. 'എനിക്കുമുണ്ടൊരു മേല്‍വിലാസം' എന്ന കോര്‍പ്പറേഷന്റെ ഭൂരഹിതര്‍ക്ക് ഭൂമി കൈമാറ്റരേഖ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2024 നവംബര്‍ ഒന്നോടെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

          2017ല്‍ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളില്‍ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കള്‍ക്ക് ആണ് 3 സെന്റ് വീതം ഭൂമി നല്‍കുന്നത്. കോര്‍പ്പറേഷന്റെ 2020ലെ ലൈഫ് മിഷന്‍ ലിസ്റ്റ് പ്രകാരം ഭൂരഹിത ഭവനരഹിതര്‍ 1717 പേരാണ്. മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കര്‍ സ്ഥലത്താണ് 3 സെന്റ് വീതം കൈവശാവകാശം നല്‍കിക്കൊണ്ട് കോര്‍പ്പറേഷന്‍ അനുവദിക്കുന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു എന്നിവരും പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് വി.എസ്. എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement