Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറന്മുള ഉതൃട്ടാതി ജലമേള; കോയിപ്രത്തിനും കോറ്റാത്തൂരിനും മന്നം ട്രോഫി.

ആറന്മുള ഉതൃട്ടാതി ജലമേള; കോയിപ്രത്തിനും കോറ്റാത്തൂരിനും മന്നം ട്രോഫി.

ആറന്മുള: ഉതൃട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ - കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്രു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു. 
        മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിന് ഒട്ടും കുറവ് ഉണ്ടായില്ല. പമ്പയുടെ ഇരുകരകളിലും കാത്തു നിന്നവർ ഓളപ്പരപ്പിന് ആവേശം പകർന്നു. ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്രു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ, ബി ബാച്ചുകളിലായി 49 വള്ളങ്ങൾ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും പങ്കെടുത്തു. 
         കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു തുഴച്ചിൽക്കാരൻ മരിക്കാനിടയായ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement