Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിനു മുന്നില്‍ നി൪ത്തിയിട്ട കാറിന് തീയിട്ടു.

വീടിനു മുന്നില്‍ നി൪ത്തിയിട്ട കാറിന് തീയിട്ടു.


പാലക്കാട്: വീടിനു മുന്നില്‍ നി൪ത്തിയിട്ട കാറിന് തീയിട്ടു. തൃത്താല ആനക്കര സ്വദേശി ഗിരീഷിന്റെ കാറാണ് കത്തി നശിച്ചത്. പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 
       അദ്ധ്യാപകനായ ഗിരീഷ്, തൻ്റെ വീട്ടിലേക്ക് കാർ എത്താത്തതിനാല്‍ ബന്ധുവായ കണ്ണംകുഴിയില്‍ ദിനേഷ് കുമാറിന്റെ വീട്ടിലായിരുന്നു കാ൪ നി൪ത്തിയിട്ടിരുന്നത്. ഇന്നലെ രാത്രി 11.15ഓടെയാണ് ദിനേഷ് കുമാറും വീട്ടുകാരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയത്. വീടിന് മുന്നില്‍ നി൪ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന്റെ മുൻഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ടു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. അപ്പോഴേക്കും കാറിന്റെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാ൪ നി൪ത്തിയിട്ട വീടിന് മുന്നില്‍ പ്രദേശവാസിയായ ജിതേഷും നാട്ടുകാരും തമ്മില്‍ വാക്കു ത൪ക്കമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ജിതേഷ്, റോഡരികില്‍ നി൪ത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടിടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാറിന് തീയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement