Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻജിനിറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

എൻജിനിറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. 

ഈരാറ്റുപേട്ട: മൂന്നിലവ് കടപുഴയാറ്റില്‍ എൻജിനിറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം സ്വദേശിയും തിരുവനന്തപുരം രാജധാനി എൻജിനീയറിംഗ് കോളജ് ബി.ടെക് വിദ്യാർത്ഥിയുമായ ഹാറൂണ്‍ ഹാരിസ് (20) ആണ് മരിച്ചത്.
        ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കോളജ് വിദ്യാർത്ഥികളായ ഏഴ് പേരടങ്ങുന്ന സംഘമാണ് മുന്നിലവില്‍ വിനോദ സഞ്ചാരത്തിനായി എത്തിയത്. ഇതില്‍ മൂന്ന് പേർ കുളിക്കാനായി കയത്തില്‍ ഇറങ്ങിയപ്പോള്‍ ഹാറൂണ്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് ഹാറൂണിനെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞ് ഈരാറ്റുപേട്ടയില്‍ നിന്നു ഫയർ ഫോഴ്‌സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement