Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മംഗലാപുരം - കൊല്ലം ഓണം സ്പെഷ്യൽ ട്രെയിൻ കോട്ടയം വഴി.

മംഗലാപുരം - കൊല്ലം ഓണം സ്പെഷ്യൽ ട്രെയിൻ കോട്ടയം വഴി.


കോട്ടയം: മംഗലാപുരം - കൊല്ലം ഓണം സ്പെഷ്യൽ ട്രെയിൻ കോട്ടയം വഴി സർവ്വീസ് നടത്തും. 06047/48 കൊല്ലം ജംഗ്ഷൻ - മംഗളൂരൂ - കൊല്ലം ജംഗ്ഷൻ ഓണം സ്പെഷ്യൽ സർവ്വീസായിട്ടാണ് കോട്ടയം വഴി തീവണ്ടി ഓടുക.
        സെപ്റ്റംബർ 02, 09, 16, 23 തീയതികളിൽ മംഗലാപുരം ജംഗ്ഷനിൽ നിന്ന് കൊല്ലത്തേയ്ക്കും
സെപ്റ്റംബർ 03, 10, 17, 24 തീയതികളിൽ കൊല്ലം ജംഗ്ഷനിൽ നിന്ന് മംഗലാപുരത്തേയ്ക്കുമാണ് സർവ്വീസ് നടത്തുന്നത്. ഇരുവശത്തേയ്ക്കും 4 സർവീസുകൾ വീതമാണ് ഉണ്ടാകുക. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Post a Comment

0 Comments

Ad Code

Responsive Advertisement