Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈഫ് പദ്ധതിയുടെ ലൈഫ് അവസാനിച്ചു: കെ. മുരളീധരൻ.

ലൈഫ് പദ്ധതിയുടെ ലൈഫ് അവസാനിച്ചു: കെ. മുരളീധരൻ.



പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ പാർപ്പിട നിർമ്മാണ പദ്ധതിയായ ലൈഫിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ചിറക്കടവ് കൈലാത്തുകവലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർമ്മിച്ചു നല്കുന്ന പ്രിയദർശിനി ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ. ലൈഫ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കുന്നു. പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ പണവുമില്ല. വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് നൂറും യൂത്ത് കോൺഗ്രസ് അൻപതും വീടുകൾ സൗജന്യമായി നിർമ്മിച്ചു നല്കാൻ തയ്യാറായിട്ടും സർക്കാർ സ്ഥലം കണ്ടെത്തി നല്കാൻ തയ്യാറായില്ലെന്നും മുരളീധരൻ പറഞ്ഞു. എഐസിസി അംഗം ജോസഫ് വാഴക്കൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മിവാ ജോളി, അഡ്വ. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ: പി. സതീഷ് ചന്ദ്രൻ നായർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രൊഫ: റോണി കെ. ബേബി, ടി.കെ. സുരേഷ് കുമാർ, ഷിൻസ് പീറ്റർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. പി. ജീരാജ്, സേവ്യർ മൂലക്കുന്ന്, ബിനേഷ് ചെറുവള്ളി, അനന്തു ജി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement