Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണത്തിന് കൂടുതല്‍ അരി; വെള്ളക്കാര്‍ഡിന് പത്ത് കിലോ അരി.

ഓണത്തിന് കൂടുതല്‍ അരി; വെള്ളക്കാര്‍ഡിന് പത്ത് കിലോ അരി.


തിരു.: ഓണം പ്രമാണിച്ച് പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബർ മാസം 10 കിലോ അരി കിട്ടും. 10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍ വിഹിതമായി കിട്ടുന്ന രണ്ടു കിലോയ്ക്കു പുറമേ, കാര്‍ഡൊന്നിന് 10 കിലോ അധിക വിഹിതം നല്‍കും. സാധാരണവിഹിതം നാലു രൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റു വിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.
         നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള ഇനം അരി കിട്ടും. ഓഗസ്റ്റിലെ റേഷന്‍ വിതരണം ശനിയാഴ്ച അവസാനിച്ചു. വാതില്‍പ്പടി വിതരണക്കരാറുകാരുടെ നിസ്സഹകരണംമൂലം ചില താലൂക്കുകളില്‍ അരി വൈകിയാണ് എത്തിയത്. അതിനാല്‍, വിതരണ തീയതി നീട്ടണമെന്ന് ആവശ്യമുയര്‍ന്നു എങ്കിലും പരിഗണിച്ചില്ല. സെപ്റ്റംബർ മാസത്തെ വിതരണം ചൊവ്വാഴ്ച തുടങ്ങും.




Post a Comment

0 Comments

Ad Code

Responsive Advertisement