Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.


കോട്ടയം: കുടമാളൂരിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം എസ്എംഇ കോളേജിലെ ഒന്നാംവർഷ എംഎൽടി വിദ്യാർത്ഥി  തിരുവനന്തപുരം സ്വദേശി അജാസ് ഖാന്റെ (19) മൃതദേഹമാണ്  പനമ്പാലത്ത് തോട്ടിൽ നിന്നും കണ്ടെത്തിയത്. 
         ഇന്നലെ രാത്രി ഒരുമണി മുതൽ യുവാവിനെ കാണാനില്ലന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് കേസെടുത്ത ശേഷം അന്വേഷണം നടത്തുന്നതിനിടെ ഇയാൾ പനമ്പാലം ഭാഗത്ത് എത്തിയതായി സിസി ടിവി ക്യാമറാ ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഇതേത്തുടർന്ന് കോട്ടയം ഗാന്ധിനഗർ പോലീസും അഗ്നിരക്ഷാസേന കോട്ടയം യൂണിറ്റ് സംഘവും ചേർന്ന് തോട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ തോട്ടിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തന്റെ പക്കൽ ഉണ്ടായിരുന്ന ഫോണും പേഴ്സും മറ്റും റൂമിൽ വെച്ചതിന് ശേഷമാണ് വിദ്യാർത്ഥി ഇറങ്ങിയത്. കുടമാളൂർ പനമ്പാലത്തിന് സമീപത്തായിട്ടാണ് വിദ്യാർത്ഥിയെ അവസാനമായി സിസി ടിവിയിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് പനമ്പാലം ഭാഗത്ത് അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയതും മൃതദേഹം കണ്ടെത്തിയതും.

Post a Comment

0 Comments

Ad Code

Responsive Advertisement