Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴ: മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി.

കനത്ത മഴ: മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി.



തിരു.: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. 
        കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി - കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്, സെപ്റ്റംബ‍ർ നാലാം തീയതി രാവിലെ 8.30ന് എറണാകുളത്തു നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം - ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവേയുടെ പുതിയ അറിയിപ്പിൽ പറയുന്നത്.
        നേരത്തേ സെപ്റ്റംബർ ഒന്നാം തീയതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230-  സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്സും സെപ്റ്റംബർ മൂന്നാം തീയതി തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 - തിരുവനന്തപുരം സെൻട്രൽ - സെക്കന്തരാബാദ് ശബരി എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. 
   

Post a Comment

0 Comments

Ad Code

Responsive Advertisement