Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു.

ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു.

കോട്ടയം: നാട്ടകം മുളങ്കുഴയിൽ ബൈക്ക് ഗ്യാസ് ടാങ്കർ ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. 
           കോട്ടയം ഭാഗത്തേയ്ക്കു വരുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement