Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അതിഥി തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ സ്ഫോടനം: ഒരാളുടെ നില ഗുരുതരം.

അതിഥി തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ സ്ഫോടനം: ഒരാളുടെ നില ഗുരുതരം.


പത്തനംതിട്ട: അതിഥി തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേക്ക് തെറിച്ചുപോയി. ജനല്‍ചില്ലും തകർന്നു. റാന്നിയിലെ ടയർ കട ജീവനക്കാരനായ ഗണേഷിന് (28) ആണ് പരിക്കേറ്റത്. ഇയാൾ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിലായിരുന്നു സ്ഫോടനം. 
        പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും. സംഭവം നടന്ന കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തി.
        ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്ന്, ഗണേഷിനെ പൊലീസ് എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, ഇന്ന് ഗണേഷിന്‍റെ മൊഴി രേഖപ്പെടുത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement