Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.

സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.


കോതമംഗലം: സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തംചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.
        അവധിക്കാലത്ത് കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശ നിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

0 Comments

Ad Code

Responsive Advertisement