Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇൻഷുറൻസ് ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു.

ഇൻഷുറൻസ് ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു.


തിരു.: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണവി (35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്.
         തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഫീസ് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. നഗരമധ്യത്തിൽ കടകൾക്കു മുകൾ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement