Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കും.

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കും.

തിരു.: ഓണം പ്രമാണിച്ച് 300 കോടി രൂപാ വില മതിക്കുന്ന സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ ഒമ്പതാം തീയതി ആരംഭിക്കുമെന്നും റേഷന്‍ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകള്‍ നല്‍കുയെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറുപയര്‍, പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി, ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുളളത്
        ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും ഔട്ട്‌ലറ്റുകളിലും ആരംഭിച്ചു. വെള്ള, നീല എന്നീ കാര്‍ഡുകാര്‍ക്ക് പത്ത് കിലോ ചെമ്പാവ് അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നല്‍കും. 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈക്കോ പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ ആയിരാമത്തെ റേഷന്‍കട നാലാം തീയതി അമ്പൂരിയില്‍ ഉദ്ഘാടനം ചെയ്യും. സപ്ലൈക്കോ വഴിയുള്ള അരിവിതരണം പത്ത് കിലോ ആയി വര്‍ദ്ധിപ്പിച്ചവെന്നും മന്ത്രി പറഞ്ഞു.
           കൂടാതെ ഓണം ഫെയര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ പതിനാല് വരെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ 5ന് മുഖ്യമന്ത്രി ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Ad Code

Responsive Advertisement