Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല, ഉത്തരവിറക്കി സര്‍ക്കാര്‍.

പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല, ഉത്തരവിറക്കി സര്‍ക്കാര്‍.


തിരു.: ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജി വെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല പ്രേംകുമാറിന് നല്‍കി സര്‍ക്കാര്‍. നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിക്കൊണ്ടാണ് സാംസ്കാരിക വകുപ്പ് ഉത്തരവ് ഇറക്കിയത്. 
      രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍. സന്തോഷാണ് ഉത്തരവിറക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement