Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു, മേഖലയില്‍ 200 ഓളം ട്രെയിനുകള്‍ റദ്ദാക്കി.

ദന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു, മേഖലയില്‍ 200 ഓളം ട്രെയിനുകള്‍ റദ്ദാക്കി.


ഭുവനേശ്വർ: ദന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്. കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.
         ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിശക്തമായ കാറ്റില്‍ ദമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. മുന്‍കരുതലിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. 
           മേഖലയില്‍ സര്‍വീസ് നടത്തുന്ന 200 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷയിലെ ബസ് സര്‍വീസുകളും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement