Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റയിൽവേ വികസനം : ഉന്നതതലയോഗം ഈ മാസം 30ന് കോട്ടയത്ത്.

റയിൽവേ വികസനം : ഉന്നതതലയോഗം ഈ മാസം 30ന് കോട്ടയത്ത്.


കോട്ടയം: റയിൽവേ വികസനം വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ റയിൽവേ സ്റ്റേഷനുകളിലും നടത്തിയ ജനസദസ്സുകളിൽ നിന്നും ലഭിച്ച പരാതികളും നിർദ്ദേശങ്ങളും സംബന്ധിച്ച് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽ യാലുമായി ചർച്ച നടത്തി.
         വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകി. ഉടനടി ചെയ്യേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്യുന്നതിനും ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡിആർഎം നിർദ്ദേശം നൽകി. ഡിആർഎമ്മിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ പരാതികളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനായി 2024 ഒക്ടോബർ 30-ാം തീയതി രാവിലെ 10 മണിക്ക് കോട്ടയത്ത് ഉന്നതതല യോഗം ചേരുന്നതാണന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
        പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാർ, തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽ യാൽ, റയിൽവേയിലെ മറ്റ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. 
        റയിൽവേ ഡിവിഷൻ സീനിയർ എഞ്ചിനീയർ കോർഡിനേഷൻ എം. മാരിയപ്പൻ, സീനിയർ ഡിവിഷണൽ കൊമ്മേഷ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ ആർ. രഞ്ജിത്, നോർത്ത് ഡിവിഷണൽ എഞ്ചിനീയർ വി. പ്രവീൺ, എ.കെ. ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement