Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ക്കൂട്ടറിൽ ബൈക്കിടിച്ച് യുവതി മരിച്ചു; മറ്റൊരു ബൈക്ക് കത്തി നശിച്ചു.

സ്ക്കൂട്ടറിൽ ബൈക്കിടിച്ച് യുവതി മരിച്ചു; മറ്റൊരു ബൈക്ക് കത്തി നശിച്ചു.

എറണാകുളം: പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതി മരിച്ചു. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് മരിച്ചത്. എതിർ ദിശയില്‍ വരുകയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ പരിക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സനില മരിക്കുകയായിരുന്നു. 
        മാടവന സിഗ്നലിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. അരൂർ ഭാഗത്ത് നിന്ന് വൈറ്റില ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടറിൻ്റെ മിററിൽ പിന്നിൽ നിന്നു വന്ന ബൈക്ക് തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മീഡിയൻ കടന്ന് എതിർദിശയില്‍ വന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു. ഈ ബൈക്കാണ് കത്തി നശിച്ചത്. ഇതേ ബൈക്കില്‍ സഞ്ചരിച്ച യാത്രികനും സ്കൂട്ടറിലെ യാത്രക്കാരിയായ സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്.
        ബൈക്കിന്റെ പെട്രോള്‍ ടാങ്കടക്കം പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ എത്തിയാണ് തീ കെടുത്തിയത്. അതേസമയം, ആദ്യം സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിർത്താതെ പോയി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement