Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശംഖ് ചക്ര പുരസ്കാരവും വാണിദേവത പുരസ്കാരവും നൽകി.


ശംഖ് ചക്ര പുരസ്കാരവും  വാണിദേവത പുരസ്കാരവും നൽകി.


തിരു: കിഴക്കേകോട്ട പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷെവലിയാർ പുരസ്കാരം നേടിയ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിക്ക് ശംഖ് ചക്ര പുരസ്കാരവും പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്ക് വാണിദേവത പുരസ്കാരവും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട് നൽകി.
        യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ, മുക്കം പാലമൂട് രാധാക്യഷ്ണൻ, ഭാഗവതർ പത്മനാഭർ മുല്ലമൂട്, സിനിമാ താരം സി. രാജേന്ദ്രൻ എന്നിവരെയും ആദരിച്ചു.
കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി.കെ.എസ്. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയംഗം കരമന ജയൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ രാജരാജവർമ്മ എന്നിവർ പങ്കെടുത്തു. ജി. വിജയകുമാർ സ്വാഗതവും പവിത്രൻ കീഴക്കേക്കോട്ട നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement