Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിനിലോറിയിടിച്ച്‌ കാല്‍നടയാത്രിക മരിച്ചു.

മിനിലോറിയിടിച്ച്‌ കാല്‍നടയാത്രിക മരിച്ചു.

കൊച്ചി: മിനിലോറിയിടിച്ച്‌ കാല്‍നടയാത്രിക മരിച്ചു. ആലുവ നീറിക്കോട് മേനലില്‍ പുതുശ്ശേരി മിനി (43) ആണ് മരിച്ചത്. ആലുവ - പറവൂർ റോഡില്‍ സെമിനാരിപ്പടിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
        മിനി ജോലിക്ക് പോകുന്ന വഴി റോഡ് മുറിച്ചു കടക്കുമ്പോള്‍ ലോറിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയില്‍ പാചക ജോലിക്കാരിയാണ്. 
        സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍ നടക്കും. മിനിയുടെ കണ്ണുകള്‍ അങ്കമാലിയിലെ ആശുപത്രിക്ക് നല്‍കി. മകൻ: ജോയല്‍. സഹോദരൻ: ജോണ്‍സണ്‍.

Post a Comment

0 Comments

Ad Code

Responsive Advertisement