Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള കോൺഗ്രസ് അറുപതാം ജന്മദിനം: ആഘോഷത്തിന് തുടക്കമായി.

കേരള കോൺഗ്രസ് അറുപതാം ജന്മദിനം: ആഘോഷത്തിന് തുടക്കമായി.


കോട്ടയം: കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്കു തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ട് യൂത്ത് ഫ്രണ്ട് (എം). യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനക്കരയിൽ വിളക്ക് തെളിയിച്ചത്. ഉയരമുള്ള വിളക്കിനു മുകളിൽ കെ.എം. മാണിയുടെ ചിത്രം സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ വിളക്ക് തെളിയിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് യൂത്ത് ഫ്രണ്ട് ഇതിലൂടെ തുടക്കമിട്ടത്. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യുവും സ്റ്റീഫൻ ജോർജ്ജും ചേർന്ന് ആദ്യ വിളക്ക് തെളിയിച്ചു. തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്തിനു സമീപമാണ് വിളക്കുകൾ സ്ഥാപിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷപരിപാടികളുടെ ഭാഗമായി ഒക്ടോബർ ഒൻപതിന് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ പായസവിതരണം നടക്കും. യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസം ഓഫീസിൽ എത്തുന്നവർക്ക് വിതരണം ചെയ്യും. ഇത് കൂടാതെ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ.എം. മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement