Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു.

വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു.


പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു .ഏഴുപേർക്ക് പരുക്കേറ്റു. നിർമ്മാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
         ഇന്ന് രാവിലെ പുനെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാമ്പിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ കുളിയ്ക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിൻ്റെ അവശിഷ്ടങ്ങള്‍ വന്നിടിച്ചും ഇതിനടിയില്‍ പെട്ടുമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പൊലീസും കോർപ്പറേഷൻ അധികൃതരും അന്വേഷണം തുടങ്ങി.
      അതേസമയം, നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ച് ടാങ്ക് നിർമ്മിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

Post a Comment

0 Comments

Ad Code

Responsive Advertisement