Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പീരുമേട് താലൂക്ക് ആശുപത്രിയുടെ ശോച്യയവസ്ഥക്ക് പരിഹാരം വേണം: കോൺഗ്രസ് വാർഡ് കമ്മറ്റി.

പീരുമേട് താലൂക്ക് ആശുപത്രിയുടെ ശോച്യയവസ്ഥക്ക് പരിഹാരം വേണം: കോൺഗ്രസ് വാർഡ് കമ്മറ്റി.


പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയുടെ ശോചനീയ അവസ്ഥക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് പീരുമേട് കോൺഗ്രസ് വാർഡ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പീരുമേട്ടിലെ ടൗൺ വാർഡിൽ സ്ഥിതി ചെയ്യുന്ന താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി 36 വർഷങ്ങൾ പിന്നിട്ടു എങ്കിലും, ഇത് ഉത്ഘാടനം നടത്തുക മാത്രമാണ് ഇടത് സർക്കാർ ചെയ്തതെന്ന് കൺവെൻഷൻ ആരോപിച്ചു. 2004ൽ ഉമ്മൻ ചാണ്ടി സർക്കാർ എംജിപിയിൽപ്പെടുത്തി ഒരു കോടി രൂപാ അനുവദിച്ചിരുന്നു. തുടർന്ന് വന്ന ജനപ്രതിനിധി അനാസ്ഥ മൂലം, ഈ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതിനോ ആതുരാലയം ജനങ്ങൾക്ക് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനോ ശ്രദ്ധിധിച്ചില്ല. 2014ലും 2015ലും ആയി താലൂക്ക് ആശുപത്രി അധികൃതരുടെ നേരിട്ടു്, ആശുപത്രി സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ ഉമ്മൻചാണ്ടി സർക്കാർ പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററിനുമായി അഞ്ച് കോടി 35 ലക്ഷം രൂപാ (2014ൽ 2.35, 2015ൽ 3.00) അനുവദിച്ചു. ഇത് സമയോചിതമായി തന്നെ കെട്ടിടം പണി പൂർത്തിയാക്കിരുന്നുവെങ്കിലും പ്രസവ വാർഡ് ഉദ്ഘാടനം ചെയ്യുന്നതിന് ജനങ്ങൾ ഹൈകോടതിയെ സമീപിക്കേണ്ടി വന്നു. അവഗണനയോടെ മാത്രം അധികൃതർ കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
        വിജയൻ പുല്ലുകാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവ്വാഹസമിതി മുൻഅംഗം എം. ഷാഹുൽ ഹമീദ്, ഡിസിസി സെക്രട്ടറി ശാന്തി രമേശ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജു കുടമാളൂർ, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി മനോജ് രാജൻ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ(ഐഎൻടിയുസി) ജില്ലാ പ്രസിഡണ്ട് ടി.എം. ആസാദ്,
ശശി റാണിവിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിജയൻ പുല്ലുകലായിൽ പ്രസിഡൻ്റ് ആയി പതിനെട്ട് അംഗ വാർഡ് കമ്മിറ്റിക്ക് രൂപം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement