Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഐഎംഎ.

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഐഎംഎ. 
കൊച്ചി: എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം. ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
       നാലായിരത്തിലധികം ഡോക്ടർമാരിൽ പഠനം നടത്തിയതിൽ പല ഡോക്ടർമാരും 30,000 രൂപയിൽ താഴെ മാസ ശമ്പളത്തിലാണു ജോലി ചെയ്യുന്നതെന്ന് ഐഎംഎ സംസ്ഥാനസമിതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്വകാര്യ മേഖലയിലാണ് ഏറ്റവും കുറവ് ശമ്പളം. സർക്കാർ മേഖലയിൽ 1960ലെ സ്റ്റാഫ് പാറ്റേൺ നിലനില്ക്കുന്നതിനാൽ ശമ്പളം മെച്ചമാണെങ്കിലും അധിക ജോലി ചെയ്യേണ്ടി വരുന്നുണ്ട്. 82 ശതമാനത്തിലധികം ഡോക്ടർമാർക്കു മാന്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പഠനത്തിലുണ്ട്. ശമ്പളവും സ്റ്റൈപ്പൻഡും കൃത്യസമയത്തു വിതരണം ചെയ്യണം. അവകാശങ്ങൾ നടപ്പിലാക്കിയില്ലെങ്കില് സമരം അടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement