Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപു ജോൺ ജോസഫ് ചീഫ് വിപ്പ്.

അപു ജോൺ ജോസഫ് ചീഫ് വിപ്പ്.
തിരു.: തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോൺ ജോസഫിനെ ഗവണ്മെന്റ് ചീഫ് വിപ്പായി നിയമിക്കാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് അറിയിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു.
       തലമുറ മാറ്റത്തിലൂടെയാണ് പി.ജെ. ജോസഫിന്റെ വിശ്വസ്ത മണ്ഡലമായ തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകുന്നത്. വൻഭൂരിപക്ഷത്തോടെയായിരുന്നു വിജയം. അതേസമയം, മുതിർന്ന നേതാവായ തോമസ് ഉണ്ണിയാടൻ്റെ പേരായിരുന്നു മോൻസ് ജോസഫിന് പിന്നാലെ രണ്ടാമനായി കേരള കോൺഗ്രസിൽ പറഞ്ഞു കേട്ടിരുന്നത്. രണ്ടാം മന്ത്രി സ്ഥാനമോ ചീഫ് വിപ്പ് സ്ഥാനമോ ഉണ്ണിയാടന് ലഭിക്കുമെന്നാണ് രാഷ്ട്രീയ കേരളം കരുതിയിരുന്നത്. എന്നാൽ, അതിനെ അട്ടിമറിച്ചു കൊണ്ടാണ് പി.ജെ. ജോസഫിൻ്റെ മകനും പുതുമുഖവുമായ അപു, ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് എത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement