Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചര്‍ച്ചയ്ക്കായി കേരളത്തിലേക്ക് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചര്‍ച്ചയ്ക്കായി കേരളത്തിലേക്ക് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി.
ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.
        മുഖ്യമന്ത്രി ചർച്ചകള്‍ക്കായി ഡൽഹിയില്‍ ഇന്നലെ നിർണ്ണായക യോഗം നടന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെ, രാഹുല്‍ ഗന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. 
       അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.
         തമിഴ്നാട്ടിൽ കോണ്‍ഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തില്‍ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്. തമിഴ്നാട്ടിലെ ജനവിധിയുടെ വികാരം ഉള്‍ക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement