Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരാജയപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനർജി.

പരാജയപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനർജി. 
കൊൽക്കത്ത: പരാജയപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനർജി. ഈ തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിച്ചു. ധാർമ്മികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. 'ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ, സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജി വയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.' മമത പറഞ്ഞു. കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമതയുടെ പ്രഖ്യാപനം.
        തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷൻ 'വൃത്തികെട്ട കളി' കളിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തുവെന്നും കോടതിയിൽ പോയതിനു ശേഷമാണ് 32 ലക്ഷം പേരുകൾ തിരികെ ചേർത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താൽപ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement