Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാചകവാതക വില വർദ്ധന: സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്നു.

പാചകവാതക വില വർദ്ധന: സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്നു. 
തിരു.: പാചകവാതക വില ഉയർത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടു പ്രതിഷേധിക്കുകയാണ്. കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകള്‍ എന്നിവ 24 മണിക്കൂർ അടച്ചിടുന്നത്. ഓണ്‍ലൈൻ ഫുഡ് വിതരണം നിർത്തി വെച്ചും പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.
       ഹോട്ടലുകള്‍ മുഴുവൻ അടച്ചിട്ട സാഹചര്യത്തില്‍ നഗരങ്ങളില്‍ ഭക്ഷ്യ വില്‍പനശാലകളെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങള്‍ പെരുവഴിയിലാകും. ഇപ്പോള്‍ തന്നെ ഇന്ധനവില കൂടിയതിൻ്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് പണിമുടക്ക് സമരവും അരങ്ങേറുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറിന് ഒറ്റയടിക്ക് 1000ത്തോളം രൂപയാണ് വർദ്ധിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement