Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ.
തിരു.: കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധി, പ്രിയങ്ക വാദ്ര എംപി, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും. അതേസമയം, എല്ലാ മന്ത്രിമാരും തിങ്കളാഴ്ച തന്നെ സ്ഥാനമേൽക്കുമെന്നും റിപ്പോർട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ ചടങ്ങിലേക്ക് ക്ഷണിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement