Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി.

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി.
തിരു.: മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫിന്റേത്. പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തും. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടും. സാമൂഹ്യ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന മദ്യവർജ്ജനത്തെ ആശയമായി മുൻനിർത്തിയുള്ള ഉത്തരവാദിത്വ മദ്യപാനം ഉറപ്പ് നൽകുന്ന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
        എക്സൈസ് വകുപ്പിൽ പരിവർത്തനം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അഭിപ്രായം കേട്ടു. വകുപ്പിലെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല. ബാറുകളുടെ പ്രവർത്തന സമയം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തും. തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും. ഇക്കാര്യത്തിലും സമൂഹത്തിന് ഗുണകരമാകുന്ന തീരുമാനം ഉണ്ടാകും. കള്ള് വ്യവസായത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വകുപ്പിനുണ്ട്. ഈ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകും. മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കുകയാണെന്നും തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement