Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി വിദ്യാർത്ഥിയെ ഗുജറാത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മലയാളി വിദ്യാർത്ഥിയെ ഗുജറാത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം ലക്കിടി കളത്തിങ്കൽ കാസിമിന്റെ മകൻ മുഹമ്മദ് ആരിഫിനെ (19) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഒരു സ്വാശ്രയ എഞ്ചിനീയറിഗ് കോളേജിൽ നിന്ന് "ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് ടെക്നോളജിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം, ഗുജറാത്തിലെ ഭറൂച്ചിലുള്ള ഗെയിലിൽ ഇൻ്റേൺഷിപ്പിനായി ഒരു മാസം മുമ്പാണ് എത്തിച്ചേര്‍ന്നത്. 
       പാലക്കാട് ജില്ലയിലെ കോങ്ങാട് ഉൾപ്പെടെയുള്ള മേഖലകളിലെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. കിടക്കയിൽ മരിച്ച നിലയിൽ 23-ാം തീയതി രാവിലെയാണ് കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
       ഭറൂച്ച് മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കോ ലീഗൽ നടപടികൾ പൂര്‍ത്തിയാക്കി മൃതദ്ദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement