Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം നഗരസഭയിൽ സംഘർഷം.

തിരുവനന്തപുരം നഗരസഭയിൽ സംഘർഷം.
തിരു.: ഭരണസ്‌തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ പ്രതിഷേധിച്ചതോടെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം. യുഡിഎഫ് അംഗങ്ങൾ റജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചത് വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞതായും
യുഡിഎഫ് കൗൺസിലറും പാർലമെന്ററി പാർട്ടി നേതാവുമായ കെ.എസ്. ശബരീനാഥനെ ചെമ്പഴന്തി ഉദയൻ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്‌തതായി യുഡിഎഫും ആരോപിച്ചു. അതേസമയം, ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചു. യുഡിഎഫ് പിടിച്ചു വച്ചിരുന്ന രജിസ്ട്രർ ഉദയൻ വാങ്ങാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. കൗൺസിൽ അഞ്ച് മിനിട്ടു കൊണ്ടവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ നിന്ന് വീൽചെയറിലാണ് കൗൺസിൽ യോഗത്തിനെത്തിയത്.
ചെമ്പഴന്തി ഉദയന് നേരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement