Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീറ്റ്-പിജി പരീക്ഷ ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ.

നീറ്റ്-പിജി പരീക്ഷ ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ.
ന്യൂഡൽഹി: ​രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പി.ജി (എം.​ഡി/​എം.​എ​സ്/​പി.​ജി.​ഡി​പ്ലോ​മ) കോഴ്സുക​ളി​ൽ 2026-'27 വ​ർ​ഷ​ത്തെ പ്രവേശന ത്തി​നാ​യു​ള്ള നാ​ഷ​ന​ൽ എലിജിബിലി​റ്റി-​കം-​എൻട്രൻസ് ടെ​സ്റ്റ് (നീ​റ്റ്-പിജി 2026) ആ​ഗ​സ്റ്റ് 30ന് ​നാ​ഷ​ന​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. എം.​ബി.​ബി.​എ​സ് ക​ഴി​ഞ്ഞു​ള്ള ഡി.​എ​ൻ.​ബി/​ഡോ.​എ​ൻ.​ബി/​എ​ൻ.​ബി.​ഇ.​എം.​എ​സ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നീ​റ്റ്-​പി.​ജി ​​യോ​ഗ്യ​ത​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ, ന്യൂ​ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള എ​യിം​സു​ക​ൾ, ജിപ്മെ​ർ പുതുച്ചേ രി, പി​ജി​മെ​ർ ച​ണ്ഡീ​ഗ​ഡ്, നിം​ഹാ​ൻ​സ് ബം​ഗ​ളൂ​രു, ശ്രീ​ചി​ത്തി​ര​ തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ന്റ് ടെക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ പി.ജി പ്ര​വേ​ശ​നം ‘നീ​റ്റ്-​പി.​ജി’​യു​ടെ പ​രി​ധി​യി​ൽ​പെ​ടി​ല്ല. ദേ​ശീ​യ പ്രാധാന്യ​മു​ള്ള ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്രത്യേ​ക പ​രീ​ക്ഷ​യു​ണ്ട്. ‘നീ​റ്റ്-​പി.​ജി 2026’ വിജ്ഞാ​പ​ന​വും വി​വ​ര​ണ പ​ത്രി​ക​യും.​നീ​റ്റ്-​പി.ജി 2026’ റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ മെഡിക്ക​ൽ പി.​ജി കോ​ഴ്സു​ക​ളി​ൽ എ​ല്ലാ സംസ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 50 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലും സ്റ്റേ​റ്റ് ക്വോ​ട്ട സീ​റ്റു​ക​ളി​ലും, എ​ല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സർ​വ്വ​ക​ലാ​ശാ​ല​ക​ൾ, ക​ൽ​പി​ത സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ, ‘ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്) സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും.




Post a Comment

0 Comments

Ad Code

Responsive Advertisement