Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോറോ ഹെൽത്ത് പിരിച്ചുവിട്ട ജീവനക്കാരെ ജി-ടെക് ഏറ്റെടുക്കും.

കോറോ ഹെൽത്ത് പിരിച്ചുവിട്ട ജീവനക്കാരെ ജി-ടെക് ഏറ്റെടുക്കും.
കൊച്ചി: പ്രതിസന്ധിയിലായ കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് തുണയായി സംസ്ഥാന സർക്കാരും ഐടി കൂട്ടായ്മയും. കമ്പനിയിലെ ജീവനക്കാരെ കേരളത്തിലെ പ്രമുഖ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പരമാവധി ജീവനക്കാർക്ക് ജി-ടെക്കിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ എത്രയും വേഗം പുതിയ തൊഴിൽ ലഭ്യമാക്കാനുള്ള അടിയന്തര നടപടികൾക്ക് തുടക്കമിട്ടതായും മന്ത്രി വ്യക്തമാക്കി. യോഗ്യതയ്ക്കനുസരിച്ച് ആയിരിക്കും നിയമനം. ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും കണക്കിലെടുത്ത് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിനായി കോറോ ഹെൽത്തിൽ നിന്നുള്ള ജീവനക്കാരുടെ വിശദവിവരങ്ങൾ ജി-ടെക് തേടിയിട്ടുണ്ട്. 
       അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വിഷയത്തിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement