Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എല്‍പിജിക്കും പെട്രോളിനും വില വര്‍ദ്ധിക്കാന്‍ സാദ്ധ്യത; നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

എല്‍പിജിക്കും പെട്രോളിനും വില വര്‍ദ്ധിക്കാന്‍ സാദ്ധ്യത; നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.
മുംബൈ: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോർമുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി. ഇതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വർദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യു.ടി) ക്രൂഡ് വില 80 ഡോളർ കടന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തിൽ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. പശ്ചിമേഷ്യ സംഘർഷം നീണ്ടാൽ ഹോർമൂസിലൂടെയുള്ള വെസലുകളുടെ സഞ്ചാരം ഗണ്യമായി കുറയുമെന്നതിനാൽ വില 95 ഡോളറിലേക്ക് ഉയർന്നേക്കാമെന്ന് യൂറേഷ്യ ഗ്രൂപ്പിലെ അനലിസ്റ്റുകൾ പറയുന്നു.
       ഇന്ധന പ്രതിസന്ധി ചരക്കു ഗതാഗത ചെലവ് ഉയർത്തുന്നതിനാൽ ആഭ്യന്തര വിപണിയിൽ ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. ജൂണിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനമായി ഉയർന്നിരുന്നു. ഇന്ധന വിലയിലെ വർദ്ധന കാർഷിക മേഖലയിൽ ഉത്പാദന ചെലവ് ഉയർത്തുന്നതും വെല്ലുവിളിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement