Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ഇന്ന്.

ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ: ടിക്കറ്റ് പ്രകാശനം ഇന്ന്.
തിരു.: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു. 25 കോടിയില്‍ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.
        500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നുകോടി രൂപ ഏജൻസി സമ്മാനമായും നൽകും. സെപ്റ്റംബർ 26നാണ് നറുക്കെടുപ്പ്.
         അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വില്‍പ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രമേ വാങ്ങാവൂ എന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വ്യാജ ഓണ്‍ലൈൻ ലോട്ടറികള്‍ക്ക് എതിരെയുള്ള കർശന മുന്നറിയിപ്പുകളും ലോട്ടറി ഡയറക്ടറേറ്റ് നൽകിയിട്ടുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement