Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളി വിദ്യാർത്ഥി അഹമ്മദാബാദിൽ അന്തരിച്ചു.

മലയാളി വിദ്യാർത്ഥി അഹമ്മദാബാദിൽ അന്തരിച്ചു.
അഹമ്മദാബാദ്: അഹമ്മദാബാദ് ആനന്ദ് നഗറിലെ സമർത്ഥ്യ ഹൈറ്റ്സിൽ (Samarthya Heights) താമസിക്കുന്ന മലയാളി വിദ്യാർത്ഥി പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കായംകുളം കണ്ടല്ലൂർ പുതിയവിള 'രാജശ്രീ'യിൽ മനോജ് ജി. പിള്ള, നിഷ എം. പിള്ള ദമ്പതികളുടെ മകൻ നിലയ് എം. പിള്ള (22) ആണ് മരിച്ചത്.
       അഹമ്മദാബാദിലെ നിർമ്മ സർവകലാശാലയിൽ നിന്ന് ഈ വർഷം മികച്ച റാങ്കോടെ ബികോം എൽഎൽബി (B.Com LLB) പാസായ നിലയ്, ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷൻ്റെ (ഫെഗ്മ) മുൻ പ്രസിഡന്റ് ബി.എസ്. നായരുടെ മകളുടെ മകനാണ് നിലയ്. സഹോദരൻ: നികേത് എം. പിള്ള (ഇരട്ട സഹോദരൻ).


Post a Comment

0 Comments

Ad Code

Responsive Advertisement