Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാമുകിയെ നേരിൽ കാണാൻ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ യുവാവിനെ തിരികെ അയച്ചു.

കാമുകിയെ നേരിൽ കാണാൻ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ യുവാവിനെ തിരികെ അയച്ചു.
ശ്രീനഗർ: ഏറെ നാളായി പ്രണയിക്കുന്ന കാമുകിയെ നേരിൽ കാണാൻ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ യുവാവിനെ ഇന്ത്യൻ സൈന്യം തിരികെ അയച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകിക്കൊപ്പം ജീവിക്കാൻ അതിസാഹസികമായാണ് ഇരുപത്തിരണ്ടുകാരനായ ഇയാൾ അതിർത്തി കടന്നത്. മേയ് മാസത്തിലാണ് ഇയാൾ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയത്. മേയ് 31ന് ഉറി സെക്ടറിൽ നിയന്ത്രണ രേഖ ഭേദിക്കുന്നതിനിടെ അറസ്റ്റിലായ സീഷാൻ മിർ എന്ന പാക് അധിനിവേശ കശ്മീർ സ്വദേശിയെയാണ് സൈന്യം പിടികൂടിയത്. തുടർന്ന് മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലുകൾക്കും പരിശോധനകൾക്കും ശേഷം 2026 ജൂലൈ നാല് ശനിയാഴ്ച ഇയാളെ പാകിസ്താൻ സൈന്യത്തിന് കൈമാറിയതായി ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തി. വളരെ തന്ത്രപ്രധാനമായ ഉറി അതിർത്തിയിലെ സുരക്ഷാ വലയം മറികടക്കാനുള്ള യുവാവിൻ്റെ ശ്രമം സൈന്യം കൃത്യമായി തടയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement