Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടെലിഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; പൈറസിക്കെതിരെ കര്‍ശന നടപടി.

ടെലിഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; പൈറസിക്കെതിരെ കര്‍ശന നടപടി.
ന്യൂഡൽഹി: ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെ സിനിമകളും ഒടിടി ഉള്ളടക്കങ്ങളും ഉള്‍പ്പെടെയുള്ള പകർപ്പവകാശ സംരക്ഷിത ദൃശ്യ-ശ്രവ്യ ഉള്ളടക്കങ്ങള്‍ അനധികൃതമായി പ്രചരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നടപടി ശക്തമാക്കി. ഇത്തരം പൈറസി തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നല്‍കി.
       പൈറസി തടയാനുള്ള ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകള്‍ക്കുണ്ടെന്നും സർക്കാർ ഓരോ ചാനലിനെയും പ്രത്യേകം ചൂണ്ടിക്കാട്ടി പരാതി നല്‍കുന്നതിന് കാത്തിരിക്കാതെ സ്വമേധയാ ഇടപെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ മാത്രം നടപടി സ്വീകരിക്കുന്നത് മതിയായ സമീപനമല്ലെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐടി നിയമം, 2000, ഐടി ചട്ടങ്ങള്‍, 2021 എന്നിവ പ്രകാരം ഒരു മധ്യസ്ഥ പ്ലാറ്റ്ഫോം എന്ന നിലയില്‍ ടെലിഗ്രാമിന് നിർവ്വഹിക്കേണ്ട നിയമപരമായ ബാധ്യതകളുണ്ടെന്നും 'ഡ്യൂ ഡിലിജൻസ്' പാലിക്കുന്നതില്‍ വീഴ്ച വരരുതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പകർപ്പവകാശ ലംഘനം ഒരു സിവില്‍ തർക്കം മാത്രമല്ലെന്നും, 1957ലെ പകർപ്പവകാശ നിയമവും 1952ലെ സിനിമാറ്റോഗ്രാഫ് നിയമവും അനുസരിച്ച്‌ അത് ക്രിമിനല്‍ കുറ്റമാണെന്നും മന്ത്രാലയം നോട്ടീസില്‍ ഓർമ്മിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement