Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്ഡൗണ്‍; വ്യാജപ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍.

ലോക്ഡൗണ്‍; വ്യാജപ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍.
കൊച്ചി: രാജ്യത്ത് മൂന്ന് ആഴ്ച ലോക്ക്ഡൗൺ എന്ന് വ്യാജ പ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്.
         രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസിലാണ് ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് 25ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. 
         സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.
      തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്ഐ നിഖിൽ എ.ആർ., സിപിഓമാരായ അരുൺ, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement