Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദനിയുടെ നില അതീവഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ.

മദനിയുടെ നില അതീവഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ.

കൊച്ചി: പിഡിപി സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുൽ നാസര്‍ മദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ ആണെന്ന് അധികൃതർ അറിയിച്ചു.
         ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ രക്തസമ്മര്‍ദ്ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗബാധിതനായ അദ്ദേഹം ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement